വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായും കർദ്ദിനാൾ കോളേജ് ഡീനായും സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ ആഞ്ചലോ സോഡാനോ (94)യുടെ വേർപാടിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും കീഴിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ച കർദ്ദിനാൾ
സൗഹാർദ സംഭാഷണവും അനുരഞ്ജനവും പ്രോത്സാഹിപ്പിച്ചു കൊണ്ട് തീക്ഷ്ണതയോടെ ജനതകളുടെ നന്മയ്ക്കായി സ്വയം സമർപ്പിച്ച വ്യക്തിയായിരിന്നുവെന്ന് പാപ്പാ അനുസ്മരിച്ചു. കൂരിയയയിൽ അദ്ദേഹം തന്റെ ദൗത്യം മാതൃകാപരമായ സമർപ്പണത്തോടെ നിർവ്വഹിച്ചു. എല്ലാ മേഖലകളിലും സുവിശേഷത്തിന്റെ പുളിപ്പ് വ്യാപിപ്പിക്കാനുള്ള ആഗ്രഹത്താൽ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയായിരിന്നു അദ്ദേഹം. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ കുടുംബത്തോടും സ്വദേശമായ അസ്തിയിലെ സമൂഹത്തോടും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയാണെന്നും കർദ്ദിനാളിന്റെ സഹോദരി മരിയയ്ക്ക് അയച്ച ടെലഗ്രാം സന്ദേശത്തിൽ പാപ്പാ കുറിച്ചു.
റോമിലെ കൊളംബസ് ഹോസ്പിറ്റൽ-ജെമെല്ലിയിൽ കോവിഡ് -19 ബാധയ്ക്കു പിന്നാലെ ന്യുമോണിയയ്ക്കു ചികിത്സയിലായിരുന്നഅദ്ദേഹം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത് .1991 മുതൽ 2006 വരെ വത്തിക്കാൻ സെക്രട്ടേറിയറ്റിന്റെ അമരത്തും 2005 മുതൽ 2019 കാലഘട്ടത്തില്‍ കർദ്ദിനാൾ കോളേജ് ഡീനുമായും അദ്ദേഹം സേവനം ചെയ്തിരിന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group