വത്തിക്കാൻ സിറ്റി: മാർച്ച് 21- ന് ചൈനയിൽ നടന്ന വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.132 യാത്രക്കാരുമായി പറന്ന ബോയിംഗ് 737 വിമാനം ചൈനയിലെ കുന്നുകളിൽ ഇടിച്ച് തകരുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്.
ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ MU5735 വിമാനം ഗ്വാങ്സി പ്രവിശ്യയിൽ വച്ചാണ് തകർന്നത്. തുടർന്ന് മാർപ്പാപ്പ ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിന് ടെലിഗ്രാം സന്ദേശം വഴി തന്റെ അനുശോചനം അറിയിക്കുകയായിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിൽ രക്ഷാപ്രവർത്തകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഗ്വാങ്സി പ്രവിശ്യയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ പൊലിഞ്ഞ ജീവനുകളെയോർത്ത് വേദനിക്കുന്നുവെന്നും അപകടത്തിൽ വേദനിക്കുന്ന എല്ലാവർക്കും ആശ്വാസം ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group