ഇറ്റാലിയൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മത്തറെല്ലക്ക്‌ അഭിനന്ദനം അറിയിച്ച് മാർപാപ്പാ.

ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി സെർജ്ജോ മത്തറെല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.
ഐക്യം സുദൃഢമാക്കുന്നതിന് അദ്ദേഹത്തിന്റെ സേവനം എന്നത്തേക്കാളും അത്യന്താപേക്ഷിതമാണെന്ന് ഉറപ്പുനൽകുന്ന ഒന്നാണ് ഈ തിരഞ്ഞെടുപ്പെന്ന് തന്റെ ടെലഗ്രാം സന്ദേശത്തിലൂടെ പാപ്പാ കുറിച്ചു.

പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അവകാശമുള്ള സമിതിയിലെ (ഇലക്ടൊറൽ കോളേജ്) 983 വോട്ടർമാരിൽ നിന്ന് 759 വോട്ടുകൾ 80-കാരനായ മത്തറെല്ലയ്ക്ക് ലഭിച്ചു. തിരഞ്ഞെടുക്കപ്പെടാൻ 505 വോട്ടുകൾ മതിയാവുമായിരുന്നു. 2015-ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇദ്ദേഹത്തിന് 665-ൽ അധികം വോട്ടുകൾ ലഭിച്ചിരുന്നു. ഏഴ് വർഷത്തെ കാലാവധി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കാനിരിക്കെയാണ് മത്തെറെല്ലാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

” മഹാമാരി മൂലം പ്രത്യേകിച്ച് തൊഴിൽ മേഖലയിൽ ഭയവും, ദാരിദ്ര്യവും വർദ്ധിക്കുകയും, സ്വയം അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുന്ന നിരവധി പ്രയാസങ്ങളും അനിശ്ചിതത്വങ്ങളും വ്യാപിച്ചിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, അദ്ദേഹത്തിന്റെ സേവനം ഐക്യം ഉറപ്പിക്കുന്നതിനും രാജ്യത്തിന് ശാന്തത പകരുന്നതിനും അത്യന്താപേക്ഷിതമാണെന്ന് മാർപാപ്പാ വ്യക്തമാക്കി. “പ്രിയപ്പെട്ട ഇറ്റാലിയൻ ജനതയെ കൂടുതൽ സാഹോദര്യ സഹവർത്തിത്വത്തിൽ കെട്ടിപ്പടുക്കുന്നതിലും ഭാവിയെ പ്രത്യാശയോടെ അഭിമുഖീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലും തുടർന്നും പിന്തുണയ്ക്കുന്നതിനുവേണ്ടി” തന്റെ പ്രാർത്ഥനകൾ പാപ്പാ പ്രസിഡന്റിന് ഉറപ്പുനൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group