വത്തിക്കാൻ സിറ്റി : ഭൂകമ്പം മൂലം സർവതും നഷ്ടപ്പെട്ട ഹെയ്തിയിലെ ജനങ്ങൾക്ക് മാർപാപ്പയുടെ സഹായഹസ്തം .2,30,000 ഡോളറിന്റെ സഹായമാണ് സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററി ഹെയ്തിയിലെ ജനങ്ങൾക്ക് നൽകുന്നത്.രണ്ടായിരത്തിഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക്ഹെയ്തിയിലെ വത്തിക്കാൻ എംബസിയിൽ നിന്നുള്ള സഹകരണത്തോടെ, രൂപതകൾ വഴി സഹായം ചെയ്യുമെന്ന് ഡിക്കാസ്റ്ററി അറിയിച്ചു. ഭൂകമ്പ ബാധിതരോട് പരിശുദ്ധ പിതാവ് പ്രകടമാക്കിയ ആത്മീയ ഐക്യത്തിന്റെയും , ദുരിതബാധിതരായ ജനങ്ങളോടും പ്രദേശങ്ങളോടുമുള്ള സ്നേഹത്തിന്റെ പ്രതിഫലനമാണ് ഈ സഹായമെന്ന് വത്തിക്കാൻ ഡിക്കാസ്റ്ററി പ്രസ്താവിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group