റഷ്യയെയും യുക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുന്ന വിമലഹൃദയ സമര്‍പ്പണത്തിന് വത്തിക്കാൻ നാളെ വേദിയാകും.
ചടങ്ങില്‍ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനും പങ്കെടുക്കുമെന്ന് ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്സ്വെയിൻ അറിയിച്ചു.
അതുകൊണ്ടുതന്നെ 2 മാർപാപ്പമാരുടെ സാന്നിധ്യമാണ് ഈ വിമലഹൃദയ സമർപ്പണത്തിന്റെ പ്രത്യേകത.
സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ അനുതാപ ശുശ്രൂഷക്കിടയിലാണ് സമര്‍പ്പണ കര്‍മ്മം. അനുതാപ ശുശ്രൂഷയില്‍ നേരിട്ടു പങ്കെടുക്കുന്നതിനു പകരം സ്വന്തം വസതിയില്‍ ഇരുന്നുകൊണ്ടായിരിക്കും ബെനഡിക്ട് പാപ്പ മാര്‍ച്ച് 25-ലെ സമര്‍പ്പണത്തില്‍ പങ്കെടുക്കുകയെന്ന് ആര്‍ച്ച് ബിഷപ്പ് ഗാന്സ്വെയിന് വ്യക്തമാക്കി.
ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് പുറമേ ലോകമെമ്പാടുമുള്ള മെത്രാന്മാരും സമര്‍പ്പണത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.
വത്തിക്കാനിലെ സമര്‍പ്പണ സമയമായ റോമന്‍ സമയം വൈകിട്ട് 5 മണിയോട് അനുസൃതമായി സമര്‍പ്പണത്തില്‍ പങ്കുചേരാന്‍ തന്റെ കത്തീഡ്രല്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ന് തന്നെ തുറക്കുമെന്നു ഓസ്ട്രേലിയന്‍ മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ അറിയിച്ചു. ലോകത്ത് സമാധാനം പുനസ്ഥാപിച്ച് കാണുവാനായി പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഫിലിപ്പീന്‍സ് മെത്രാന് സമിതിയുടെ സെക്രട്ടറി ജനറലും സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുമെന്നറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് തന്റെ അജഗണങ്ങളോട് ആഹ്വാനം ചെയ്തിരിന്നു.
ഭാരതത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലിയും , റോമിലെ സമയം വൈകുന്നേരം 5 മണിക്ക് ഓരോ ബിഷപ്പും തന്റെ വൈദികരോടൊപ്പം ഈ സമർപ്പണത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group