ഫ്രഞ്ച് പ്രസിഡന്റുമായി ഫ്രാൻസിസ് മാർപാപ്പാ കൂടിക്കാഴ്ച നടത്തി…

വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ യൂണിയനിൽ കൗൺസിൽ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ഫ്രാൻസ് ഒരുങ്ങുന്നതിനിടെയാണ് സന്ദർശനം.

‘ലെബനൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഫ്രാൻസിന്റെ പ്രതിബദ്ധത’ എന്ന വിഷയത്തിൽ വത്തിക്കാൻ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുമായി പ്രസിഡന്റ് ചർച്ച നടത്തി.മാർപാപ്പായുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ച ഒരു മണിക്കൂർ നേരം നീണ്ടുനിന്നു.

“ചർച്ചകൾക്കിടയിൽ, അടുത്തിടെ ഗ്ലാസ്ഗോയിൽ നടന്ന COP-26 (കാലാവസ്ഥാ ഉച്ചകോടി) യുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്യ്തു. കൂടാതെ സിറിയൻ, ലിബിയൻ, അഫ്ഗാൻ പ്രതിസന്ധികളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകൾക്കു വേണ്ടി മാനുഷികസഹായം നൽകുമെന്നും പ്രസിഡന്റ് മാർപാപ്പായ്ക്ക് ഉറപ്പു നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group