എട്ടാം തീയതി മുതൽ പൊതു ആരാധനകളിൽ നിന്ന് ഒഴിവെടുത്ത് മാർപാപ്പ

പൊതു ആരാധനാക്രമങ്ങളിൽ നിന്ന് ജൂലൈ എട്ടു മുതൽ സെപ്തംബർ ഒന്നു വരെ ഒഴിവെടുത്ത് ഫ്രാൻസിസ് മാർപാപ്പ.

ജൂൺ ആദ്യ ആഴ്ച പ്രസിദ്ധീകരിച്ച മാസ്റ്റർ ഓഫ് പേപ്പൽ ആരാധനക്രമ ചടങ്ങുകളുടെ ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം മാർപാപ്പയ്ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഷെഡ്യൂളിൽ പൊതു വിശുദ്ധ കുർബാനകളൊന്നും ഇല്ല എന്നാണ് വ്യക്തമാക്കുന്നത്.

ജൂലൈ 7 ന് ഒരു ദിവസത്തെ യാത്രയ്ക്കായി പാപ്പ വടക്കൻ ഇറ്റാലിയൻ നഗരമായ ട്രീസ്റ്റെയിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെക്കുറിച്ച് സംസാരിക്കാൻ ജൂൺ മാസത്തിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും മാർപാപ്പയുടെ പങ്കാളിത്തം സംബന്ധിച്ച് വത്തിക്കാൻ വിവരങ്ങളൊന്നും ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m