ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ വത്തിക്കാൻ നടത്തുന്ന ശ്രമങ്ങളെ വിശദീകരിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഉക്രൈനിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ വത്തിക്കാൻ നിരന്തരം ശ്രദ്ധാലുവാണെന്നും ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശത്തോടെ ആരംഭിച്ച സംഘർഷത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.
ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിനു ശേഷം റോമിലേക്കുള്ള മടക്ക യാത്രയിൽ വിമാനത്തിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.

വത്തിക്കാൻ ഇക്കാര്യത്തിൽ തുടർച്ചയായി ശ്രദ്ധാലുവാണെന്നും സ്റ്റേറ്റ് സെക്രട്ടറി അതിനായി പ്രവർത്തിക്കുകയാണെന്നും മാർപാപ്പ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. യുദ്ധം ആരംഭിച്ചതിന്റെ പിറ്റേന്ന് താൻ വത്തിക്കാനിലെ റഷ്യൻ എംബസിയിൽ പോയി അംബാസഡർ അലക്സാണ്ടർ അവ്ദേവുമായി സംസാരിക്കുകയും ആവശ്യമെങ്കിൽ പ്രസിഡന്റ് പുടിനുമായി സംസാരിക്കാൻ മോസ്കോയിലേക്ക് പോകാൻ തയ്യാറാണെന്ന് പറയുകയും ചെയ്തുവെന്നും മാർപാപ്പ അനുസ്മരിച്ചു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി താൻ രണ്ടു തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. പിന്നീട് അംബാസഡറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. പരിഹാരങ്ങൾ കണ്ടെത്തുന്നതിന് അനുരഞ്ജന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഈ കാര്യത്തിൽ പരിശുദ്ധ സിംഹാസനം വേണ്ടത് ചെയ്യുന്നുണ്ട്.

“ഉക്രൈനിലെ യുദ്ധത്തിൽ, തന്നെ ഏറ്റവും കൂടുതൽ ആകുലപ്പെടുത്തുന്ന കാര്യം ആ ജനതയോട് ചെയ്യുന്ന ക്രൂരതയാണ്. അത് റഷ്യൻ ജനതയിൽ നിന്നല്ല. റഷ്യൻ ജനത ഒരു വലിയ ജനതയാണ്. മറിച്ച് കൂലിപ്പടയാളികളിൽ നിന്നാണ് ആ ക്രൂരതയെന്നും ” – പാപ്പാ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group