ആഫ്രിക്കയുടെ കിഴക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ആഫ്രിക്കൻ ദ്വീപ രാഷ്ട്രമായ മഢഗാസ്കറിൽ തുടർച്ചയായി ഉണ്ടായ ചുഴിലിക്കാറ്റുകളും ജലപ്രളയവും വിതച്ച ദുരന്തത്തിൽ യാതനകളനുഭവിക്കുന്ന ജനങ്ങളോടുള്ള തന്റെ ഐക്യദാർഢ്യം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഒപ്പിട്ട് മഢഗാസ്കറിൻറെ പ്രസിഡൻറ് ആന്ത്രി റജൊവെലീനയ്ക്ക് (Andry Rajoelina) അയച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചത്.
അനാ, ബത്സിറായ്, ദുമാക്കൊ എന്നീ മൂന്നു ചുഴലിക്കാറ്റുകൾ ഏതാനും ആഴ്ചകൾകൊണ്ട് അന്നാട്ടിൽ മരണവും നാശനഷ്ടങ്ങളും വിതയ്ക്കുകയും അനേകരെ പരിക്കേല്പിക്കുകയും ചെയ്തത് പാപ്പാ വേദനയോടെ അനുസ്മരിക്കുന്നു .
ഈ പ്രകൃതിദുരന്തം ജീവനെടുത്തവരുടെ ആത്മശാന്തിക്കായും അവരുടെ പ്രിയപ്പെട്ടവർക്കും, പാർപ്പിടങ്ങൾ നഷ്ടപ്പെട്ടവർക്കും സാന്ത്വനം ലഭിക്കുന്നതിനായും പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു പ്രചോദനം പകരുകയും ചെയ്യ്തു.
ഈ ദിനങ്ങളിൽ മഢഗാസ്കറിൽ നാശം വിതച്ച ചുഴലിക്കാറ്റുകൾ നൂറ്റിയിരുപതിലേറെപ്പേരുടെ ജീവനപഹരിച്ചു. ആയിരക്കണക്കിനാളുകളാണ് ഭവനരഹിതാരായത്.എമ്നാത്തി എന്ന ഉഷ്ണമേഖലാ ചക്രവാതവും ഇപ്പോൾ അന്നാടിനു ഭീഷണി ഉയർത്തുന്നുണ്ട്.പതിനാറു ലക്ഷത്തിലേറെപ്പേരെ ഈ ദിനങ്ങളിലുണ്ടായ ചുഴലിക്കാറ്റു പ്രകൃതിദുരന്തം ബാധിച്ചിട്ടുണ്ടെന്ന് ലോക ഭക്ഷ്യ പരിപാടി (WFP) കണക്കാക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group