ബ്രൂക്ലിൻ രൂപതയുടെ പുതിയ ഇടയനെ മാർപാപ്പ നിയമിച്ചു.

വത്തിക്കാൻ സിറ്റി :ന്യൂയോർക്ക് സിറ്റിയും സമീപ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ബ്രൂക്ലിൻ രൂപതയുടെ പുതിയ ഇടയനായി റോബർട്ട് ജെ. ബ്രണ്ണനെ ബ്രൂക്ലിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.ബിഷപ്പ് നിക്കോളാസ് ഡിമാർസിയോ 75 വയസായതിനെ തുടർന്ന് രാജി സമർപ്പിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നവംബർ 30ന് പ്രോസ്‌പെക്ട് ഹൈറ്റ്സിലെ സെന്റ് ജോസഫ് കോ കത്തീഡ്രലിൽ വെച്ച് സ്ഥാനാരോഹണ തിരുക്കർമങ്ങൾ നടക്കും.59 വയസുകാരനാണ് പുതിയ ഇടയൻ. അമേരിക്കയിലെ അപ്പസ്തോലിക് നുൻഷ്യോ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയറിയാണ് കഴിഞ്ഞ ദിവസം പാപ്പയുടെ പ്രഖ്യാപനം അറിയിച്ചത്. തുടർന്ന്, സെന്റ് ജോസഫ് കോ കത്തീഡ്രലിൽ ബിഷപ്പ് ഡിമാർസിയോയും ബിഷപ്പ് ബ്രെണ്ണനും ചേർന്ന് ദിവ്യബലി അർപ്പിച്ചു. അതിനുശേഷം , ബിഷപ്പ് ഡിമാർസിയോടൊപ്പം രൂപതാ കാര്യാലയം, സെന്റ് സേവ്യേഴ്‌സ് കാത്തലിക് അക്കാദമി, സെന്റ് സേവ്യേഴ്‌സ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിലും നിയുക്ത രൂപതാധ്യക്ഷൻ സന്ദർശനം നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group