തൊഴിൽമേഖലയിലെ ചൂഷണത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി :തൊഴിൽ മേഖലയിലെ ചൂഷണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാൻസിസ് മാർപാപ്പ.വ്യക്തിത്വത്തെ ഹനിക്കുന്ന തൊഴിൽ ചൂഷണത്തിൽ മൗനം പാലിക്കുന്നവർ കൂട്ടുപ്രതികൾ ആണെന്നും മാർപാപ്പ പറഞ്ഞു.ഇറ്റലിയിലെ രണ്ടു വ്യവസായശാലകൾ പാക്കിസ്ഥാനികളായ തൊഴിലാളികളെ നിഷ്ക്കരുണം ചൂഷണം ചെയ്തത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു തൊഴിൽ മേഖലയിലെ ചൂഷണത്തിനെതിരെ പാപ്പ ശക്തമായി പ്രതികരിച്ചത്.തൊഴിൽമേഖലയിലെ ചൂഷണങ്ങൾക്കെതിരെയും മുതലെടുപ്പു പ്രവണതകൾക്കെതിരെയും ശബ്ദമുയർത്തണമെന്നും മാർപാപ്പാ ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group