.”മതങ്ങളും വിദ്യാഭ്യാസവും:വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിക്ക് ഒരുങ്ങി വത്തിക്കാൻ..

വത്തിക്കാൻ സിറ്റി : ലോക അദ്ധ്യാപക ദിനത്തിൽ( ഒക്ടോബർ 5 ) ഐക്യരാഷ്ട്രസഭയുടെ സംഘടനയായ യുനെസ്കോയുടെ നേതൃത്വത്തിൽ ഫ്രാൻസിസ് പാപ്പായും മതപ്രതിനിധികളും വിദ്യാഭ്യാസത്തിനുള്ള ആഗോള ഉടമ്പടിക്കായി വത്തിക്കാനിൽ കൂടികാഴ്ച്ച നടത്തും.കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ തിരുസംഘവും,വിദ്യാഭ്യാസ ആഗോള ഉടമ്പടിക്കായുള്ള സമിതിയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന യോഗത്തിലാണ് ഈ വിവരം അറിയിച്ചത്.”മതങ്ങളും വിദ്യാഭ്യാസവും:വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു ആഗോള ഉടമ്പടിയിലേക്ക്”എന്നതാണ് വിഷയം.

ഓരോ വിദ്യാഭ്യാസ പ്രക്രിയയുടെയും കേന്ദ്രത്തിൽ വ്യക്തിയെ സ്ഥാപിക്കുക, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ഏറ്റം നല്ല പ്രവര്‍ത്തനശക്തി നിക്ഷേപിക്കുക, സമൂഹത്തെ സേവിക്കാൻ സന്നദ്ധരായ വ്യക്തികളെ രൂപപ്പെടുത്തുക എന്നീ വെല്ലുവിളികളെ അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത പങ്കുവെക്കാനായി മതനേതാക്കൾ സംഗമിക്കുന്ന ആദ്യത്തെ സമ്മേളനമാണിത്.
വത്തിക്കാൻ ആശയവിനിമയ ഡികാസ്റ്ററിയുടെ ഡെപ്യൂട്ടി എഡിറ്റോറിയൽ ഡയറക്ടർ അലസാൻഡ്രോ ഗിസോട്ടി യോഗത്തിൽ അധ്യക്ഷത വഹിക്കും.യോഗത്തിൽ യുനെസ്കോ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ സ്റ്റെഫാനിയാ ജന്നീനി, കത്തോലിക്ക വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ തിരു സംഘത്തിന്‍റെ സെക്രട്ടറി ആർച്ച് ബിഷപ്പ് ആഞ്ചലോ വിൻചെൻസോ സാനി എന്നിവർ ഉൾപ്പെടെ നിരവധി പ്രഭാഷകർ പങ്കെടുക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group