വത്തിക്കാൻസിറ്റി: നടക്കുവാൻ പോകുന്ന മെത്രാന്മാരുടെ സിനഡിന്റെ കൂട്ടായ്മാസ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നതിനായി മാർപാപ്പയോടൊപ്പം കർദ്ദിനാൾമാരുടെ ഉപദേശകസമിതിയോഗം ചേർന്നു.കോവിഡ് പ്രതിസന്ധി മൂലം, ഇന്റർനെറ്റ് മാർഗ്ഗം നടന്ന മീറ്റിംഗിൽ, “കർദിനാൾ ഓസ്‌കാർ റോഡ്രിഗസ് മറദിയാഗ കർദ്ദിനാൾമാരുടെ കൗൺസിലിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വ ആമുഖം നൽകി.. തുടർന്ന് , അടുത്തുവരുന്ന സിനഡിന്റെ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു.അടുത്തുവരുന്ന സിനഡിന്റെ പ്രധാന ചിന്തകളായി വരാനിരിക്കുന്ന തന്റെ തന്നെ രണ്ട് പ്രസംഗങ്ങളെ മാർപാപ്പാ അവലോകനം ചെയ്തു.ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് പഠിക്കുക എന്നതിനേക്കാൾ,ഇടയ മനോഭാവത്തോടെയും പരസ്പരാശ്രവണത്തിലൂടെയും, എങ്ങനെ സഭാജീവിതം സാധ്യമാക്കാം എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് മാർപാപ്പാ പറഞ്ഞു.തങ്ങളുടെ രാജ്യങ്ങളിൽ ഉണ്ടാകാവുന്ന വിഭാഗീയതകളെയും പക്ഷപാതപരമായ താൽപ്പര്യങ്ങളെയും മറികടക്കാൻ ആവശ്യമായ സിനഡിന്റെ ചിന്തകളെക്കുറിച്ച് വിവിധ കർദ്ദിനാൾമാർ സംസാരിച്ചു.ഏതാണ്ട് രണ്ട് മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group