റഷ്യൻ അധിനിവേശത്തിൽ നിന്ന് പലായനം ചെയ്യുന്ന യുക്രേനിയൻ അഭയാർത്ഥികൾക്ക് നൽകുന്ന സഹായത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഫ്രാൻസിസ് പാപ്പാ സ്ലോവാക്യ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗറുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ 2021 സെപ്റ്റംബറിൽ സ്ലൊവാക്യയിലേക്കുള്ള പാപ്പയുടെ അപ്പോസ്തോലിക യാത്രയെ രണ്ട് പേരും അനുസ്മരിച്ചു. “നല്ല ഉഭയകക്ഷി ബന്ധത്തിന്റെയും സമൂഹത്തിൽ സഭയുടെ പങ്കിനെയും” കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ഇരുനേതാക്കളും ആഴത്തിൽ ചർച്ച ചെയ്തു. കൂടാതെ പ്രാദേശികവും അന്തർദേശീയ തലത്തിലും യുദ്ധമുണ്ടാക്കുന്ന അനന്തരഫലങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു. തുടർന്ന് സ്ലോവാക്യൻ പ്രധാനമന്ത്രി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, വത്തിക്കാന്റെ വിദേശകാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗില്ലഗെരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group