പൊതു നന്മയ്ക്കുവേണ്ടി എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കണം : ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻസിറ്റി :പൊതു നന്മയ്ക്ക് വേണ്ടിയും മറ്റുള്ളവരോടുള്ള സ്നേഹത്തെ പ്രതിയും എല്ലാവരും കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ തയാറാകണമെന്ന് ഫ്രാൻസിസ് പാപ്പ അഭ്യർത്ഥിച്ചു.ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കായി അയച്ച വീഡിയോ സന്ദേശത്തിലൂടെയും ബുധനാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയുമാണ് കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പ ഓർമിപ്പിച്ചത്.കോവിഡ് മഹാമാരി അവസാനിക്കണമെങ്കിൽ എല്ലാവർക്കും വാക്‌സിൻ ലഭ്യമാകണമെന്ന് പറഞ്ഞ അദ്ദേഹം, അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.നല്ലൊരു ഭാവിക്കുവേണ്ടി എല്ലാവർക്കും തങ്ങളാലാകുന്ന ചെറിയ കാര്യങ്ങളും സ്‌നേഹ പ്രവൃത്തികളും ചെയ്യാൻ സാധിക്കട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group