വീണ്ടും സമാധാന അഭ്യർത്ഥന നടത്തി ഫ്രാൻസിസ് പാപ്പാ

വിശുദ്ധ നാട്ടിലും, ലോകത്തിലെ മറ്റു പലയിടങ്ങളിലും അരങ്ങേറുന്ന യുദ്ധങ്ങളെ അപലപിച്ചു കൊണ്ടും, സമാധാനം പുനസ്ഥാപിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ.

വത്തിക്കാൻ ചത്വരത്തിൽ അദ്ദേഹം നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനത്തിലാണ് ഇത്തരത്തിൽ സമാധാനത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകൾ നടത്തിയത്. മധ്യപൂർവ്വേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, മറ്റു രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന സന്ദേഹം ഉണർത്തുന്നതായും, യുദ്ധം എന്നാൽ ഒരു പരാജയമാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും പാപ്പാ പറഞ്ഞു.

പാലസ്തീൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്കുവേണ്ടി, പ്രത്യേകമായും കുഞ്ഞുങ്ങൾക്ക് വേണ്ടി താൻ നിരന്തരം പ്രാർത്ഥിക്കുന്നുവെന്ന് എടുത്തു പറഞ്ഞു. ആക്രമണങ്ങളും കൊലപാതകങ്ങളും ഒരുകാരണവശാലും ഒന്നിനും പരിഹാരമാർഗ്ഗമല്ലെന്നും, വെടിനിർത്തലിനുള്ള ആഹ്വാനം എല്ലാവരും സ്വീകരിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.

നീതിയുടെയും, സമാധാനത്തിന്റെയും പാതയിലൂടെ നടക്കുവാൻ ജനങ്ങളെ അനുവദിക്കണമെന്നും, വെറുപ്പും പ്രതികാരവും സൃഷ്ടിക്കുന്ന യുദ്ധം, സമാധാനത്തിന്റെ ദൈവവചനത്തെ ശ്വാസം മുട്ടിക്കുന്ന ഒന്നുമാത്രമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m