സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ അതിരൂപത നയിക്കുവാൻ പുതിയ ആർച്ച്പ്രീസ്റ്റിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കർദിനാൾ കോമസ്ട്രിയുടെ രാജി സ്വീകരിച്ച മാർപാപ്പ പുതിയ രൂപത ആർച്ച്പ്രീസ്റ്റ’
ആയി കർദിനാൾ മാറെ ഗാംബോട്ടി OFM നെ നിയമിച്ചു.77 കാരനായ കർദിനാൾ കോമസ്ട്രിയുടെ രാജി ഫെബ്രുവരി 20 നാണ് മാർപാപ്പ സ്വീകരിച്ചത്. തുടർന്ന’ കഴിഞ്ഞ ദിവസമാണ് പുതിയ ആർച്ച്പ്രീസ്റ്റിനെ നിയമിച്ചത്. 55 വയസുള്ള ഗാംബോട്ടി കോളേജ ഓഫ് കാർഡിനലിലെ പ്രായംകുറഞ്ഞ മൂന്നാമത്തെ അംഗമാണ് .2020 നവംബറിൽ ഫ്രാൻസിസ് മാർപാപ്പയാണ് കർദിനാൾ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയർത്തിയത്. 1965 ൽ ബോറോഡയ്ക്ക് പുറത്തുള്ള നഗരത്തിൽ ജനിച്ച അദ്ദേഹം ലോകത്തിലെ ഏറ്റവും പുരാതന സർവ്വകലാശാലയായ ബെലോറാന യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനിയറിംഗ് ബിരുദം നേടി തുടർന്ന് 1998 ൽ പൗരോഹിത്യം സ്വീകരിച്ചു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ കൺവെൻഷനിൽ അംഗമായും ഇറ്റാലിയൻ പ്രദേശത്തെ എലിവ റോമാഡനയിൽ യുവജന ശുശ്രൂഷകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1861 നു ശേഷം ആർച്ച്പ്രീസ്റ്റ’ ആകുന്ന ആദ്യത്തെ കൺവെൻച്വൽ ഫ്രാൻസിസ്കൻ യാണ്കർദിനാൾ ഗാംബൊട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group