തഞ്ചാവൂർ രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

തമിഴ്നാട്ടിലെ തഞ്ചാവൂർ രൂപതയുടെ പുതിയ മെത്രാനായി ഫാ. സഗായരാജ് തമ്പുരാജിനെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. പതിമൂന്നാം തീയതി ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച നിയമന ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്.

1969 മാർച്ച് 14-ന് തിരുച്ചിറപ്പള്ളി രൂപതയിലെ അയ്യംപട്ടിയിലാണ് നിയുക്ത മെത്രാൻ സഗായരാജ് തമ്പുരാജ് ജനിച്ചത്. 1996-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ഇടവക സഹവികാരി, വികാരി, രൂപതാ വൈദികസമിതിയുടെയും രൂപതാ പിന്നാക്ക വിഭാഗക്കാർക്കായുള്ള സമിതിയടെയും രൂപതാ സിനഡിന്റെയും കാര്യദർശി, അജപാലന കേന്ദ്രത്തിന്റെ മേധാവി, രൂപതാസമിതികളുടെ ഏകോപകൻ, സെമിനാരി അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group