US വിർജീനിയൻ രൂപതയെ നയിക്കാൻ പുതിയബിഷപ്പ്

അമേരിക്കയിലെ വിർജീനിയൻ ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് രൂപതയെ നയിക്കാൻ പുതിയ ബിഷപ്പിനെ മാർപാപ്പ നിയമിച്ചു.കാമറൂൺ കാരനായ ഫാദർ ജെറോം ഫ്യൂജിയെയാണ് കഴിഞ്ഞ ദിവസം മാർപാപ്പ ‌നിയമിച്ചത്. 30 വർഷത്തിലേറെയായി വിർജിൻ ദ്വീപുകളിൽ പുരോഹിതനായി സേവനമനുഷ്ടിച്ചിട്ടുള്ള ഫ്യൂജിയെ ജനങ്ങളക്ക് സുപരിചിതനായ വൈദികനാണെന്നും അദ്ദേഹത്തിന്റെ ‌നിസ്വാർത്ഥ സേവനവും സമൂഹത്തിലെ ജനങ്ങളോടുള്ള ഇടയ സമർപ്പണവും എല്ലാ വിശ്വാസികൾക്കും അറിവുള്ളതാണെന്നും സെന്റ് തോമസ് രൂപതയുടെ അപ്പോസ്തോലിക ഭരണാധികാരി കർദിനാൾ വിൽട്ടൻ ഗ്രിഗറി പറഞ്ഞു. 30000 കത്തോലിക്കർ ഉൾപ്പെടുന്ന സെന്റ് തോമസ് രൂപതയെ നയിക്കുവാൻ ഫാദർ ജെറോം ഫ്യൂജിയെയെ തെരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ടെന്നും കർദിനാൾ പറഞ്ഞു. 65 കാരനായ ഫ്യൂജിയെ നിലവിൽ സെന്റ് തോമസ് രൂപതയുടെ വികാരി ജനറലായും കത്തീഡ്രൽ ഓഫ് സെന്റ് പീറ്ററി & പോളിന്റെയും റെക്ടറായും സേവനമനുഷ്ഠിക്കുന്നു .ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം സതേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഓഫ് ജസ്റ്റിസ് പ്രോഗ്രാമിൽ ബിരുദവും നേടിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group