കഴിഞ്ഞദിവസം വത്തിക്കാനിലെ സ്വകാര്യ സദസ്സിൽ വെച്ച് മാർപാപ്പയും ഉക്രയിൻ പ്രധാനമന്ത്രി ഡെന്നീസ് ഷ്മിഹാനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു.
സൗഹൃദപരമായ ചർച്ചകളിൽ ഇരുപക്ഷവും നല്ല നയതന്ത്രബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊ ണ്ട് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. കിഴക്കൻ ഉക്രയിൻ സമാധാനപരമായ പ്രമേയത്തിനുള്ള അംഗീകാരം നൽകാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശുദ്ധ സിംഹാസനം പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ വിഷയങ്ങളും രാജ്യത്തെ കത്തോലിക്കാസഭയുടെ പ്രവർത്തനവും ആരോഗ്യ പ്രതിസന്ധിയും സംഘർഷങ്ങളും സമാധാനപരമായ നിലപാട് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രേ പരോളിനുമായും സ്റ്റേറ്റ് സെലക്ഷൻ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഗറിനെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഉക്രയിൻ പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ പ്രതീക്ഷയോടെ കാണുന്നുവെന്നും സമാധാനപരമായ നിലപാടുകൾ എടുക്കുവാൻ അന്താരാഷ്ട്ര സമൂഹത്തിൽ മികച്ച സംഭാവന നൽകാൻ ഉക്രയിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group