നീതിയുടെ രക്തസാക്ഷി: റോസാരിയോ ലിവാറ്റിനോ

വാഴ്ത്തപ്പെട്ട റോസാരിയോ ലിവാറ്റിനോയെ ”നീതിയുടെ രക്തസാക്ഷി”യെന്ന് വിശേഷിപ്പിച്ച് മാർപാപ്പ.ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ വച്ച് മാഫിയ കൊലചെയ്ത ജഡ്ജിയായ റോസാരിയോ ലിവാറ്റിനോ നീതിയിലൂടെ വീരോചിതമായ മാതൃകയാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.നീതിയുടെയും വിശ്വാസത്തിന്റെയും രക്തസാക്ഷിയാണ് വാഴ്ത്തപ്പെട്ട ”റോസാരിയോ ലിവാറ്റിനോ ” .പൊതുനന്മയ്ക്കുള്ള സേവനത്തിൽ, ഒരിക്കലും അദ്ദേഹം അഴിമതിക്ക് വഴങ്ങാത്ത മാതൃകാപരമായ ഒരു ന്യായാധിപൻ ആയിരുന്നു , അതിനാൽ “അവന്റെ പ്രവൃത്തികളിൽ ദൈവത്തിന്റെ നിയമവും ഉറച്ചുനിന്നു. ഇക്കാരണത്താൽ, വീരമരണം വരെ അദ്ദേഹം സുവിശേഷത്തിന്റെ സാക്ഷിയായിരുന്നു മാർപാപ്പ പറഞ്ഞു…വാഴ്ത്തപ്പെട്ട ”റോസാരിയോ ലിവാറ്റിനോ”യുടെ മാതൃക അനുകരിക്കണമെന്നും, ”നിയമവാഴ്ചയുടെയും സ്വാതന്ത്ര്യത്തിന്റെയും വിശ്വസ്തരായ സംരക്ഷകരാകുന്നത്” എങ്ങനെയെന്ന് അവനിൽ നിന്ന് പഠിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ എല്ലാവരോടും, പ്രത്യേകിച്ച് മജിസ്‌ട്രേറ്റുകളോട് അഭ്യർത്ഥിച്ചു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group