വത്തിക്കാൻ സിറ്റി: ഉക്രൈനിലേക്കും ഇക്വഡോറിലേക്കുമുളള പ്രോലൈഫ് ബെല്ലുകൾ ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചു. വോയ്സ് ഓഫ് ദ അൺബോൺ എന്നാണ് ഈ മണികളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗർഭസ്ഥശിശുക്കളുടെ ശബ്ദമാകുന്നതിന്റെ പ്രതീകമാണ് ഈ മണികൾ. കഴിഞ്ഞ വർഷവും ഈ മണിയെ പാപ്പ ആശീർവദിച്ചിരുന്നു.
പോളണ്ടിലെ മുപ്പത് പ്രധാന നഗരങ്ങളിലൂടെ ഈ മണി പ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഗർഭസ്ഥശിശുക്കളെ
പിന്തുണയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉക്രൈനിലെ സെന്റ് ജോൺ പോൾ രണ്ടാമൻ ഷൈനിലേക്കും ഇക്വഡോറിലെ ഗുയാക്വിൽ രൂപതയിലേക്കാണ് മണികൾ കൊണ്ടുപോകുന്നത്.
പോളണ്ടിൽ നിർമ്മിച്ചിരിക്കുന്ന മണികൾക്ക് . 2000 പൗണ്ട് തൂക്കവും നാല് അടി നീളവുമുണ്ട്. കൂടാതെ ഗർഭസ്ഥ ശിശുവിന്റെ ചിത്രവും കൊല്ലരുത് എന്ന ദൈവപ്രമാണവും സ്പാനീഷിലും ഉക്രെയ്നി ഭാഷയിലും രേഖപ്പെടുത്തിയിട്ടുള്ള മണിയിൽ ജെറമിയ 1: 5 വാക്യങ്ങളും ആലേഖനം ചെയ്തിട്ടുണ്ട് ..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group