ഫ്രാൻസിസ് പാപ്പാ രചിച്ച ‘എന്റെ പുൽക്കൂട് ‘ എന്ന ഗ്രന്ഥം ഇന്നലെ വത്തിക്കാനിൽ പ്രകാശനം ചെയ്തു. ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിലാണ് പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പാനിഷ്, ജർമ്മൻ, സ്ലോവേനിയൻ ഭാഷാ പതിപ്പുകളും ഉടൻ പുറത്തിറങ്ങും.
പത്രോസിനടുത്ത തന്റെ അജപാലന ശുശ്രൂഷയുടെ വിവിധ അവസരങ്ങളിൽ യേശുവിന്റെ ജനനത്തെ സംബന്ധിച്ചും, പുൽക്കൂട്ടിലെ പല കഥാപാത്രങ്ങളെ കുറിച്ചും നടത്തിയ ചിന്തകൾ , പ്രസംഗങ്ങൾ , ധ്യാനങ്ങൾ എന്നിവ ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .
യേശുവിന്റെ ജനനരംഗത്തിനും അതിലെ കഥാപാത്രങ്ങൾക്കും ഇന്നത്തെ ജീവിതവുമായുള്ള അഭേദ്യ ബന്ധത്തെ പുസ്തകത്തിൽ വിവരിക്കുന്നു. ഇന്നും പുന:രാവിഷ്കരിക്കപ്പെടുന്ന ബെത്‌ലഹേമിലെ രാത്രിരംഗം അവിശ്വാസികളുൾപ്പടെ എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിക്കുന്നതാണെന്നും, സാഹോദര്യം, സൗഹൃദം, വിനയം, സമാധാനം എന്നീ മൂല്യങ്ങൾ സമൂഹത്തിൽ ഊട്ടിയുറപ്പിക്കാൻ ഇന്നും യേശുവിന്റെ ജനനാവിഷ്കാരത്തിനു സാധിക്കുമെന്നും മാർപാപ്പ വിവരിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group