ആഗോള കത്തോലിക്കാ സഭ ഫെബ്രുവരി പതിനൊന്നാം തീയതി ലോക രോഗീ ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് അന്നേദിനം പ്രത്യേകമായി ലൂർദ്ദിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. അങ്ങനെ എല്ലാവർക്കും ആരോഗ്യ പരിരക്ഷയും ആത്മീയ സഹായവും ലഭിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
30-ാം ലോക രോഗീ ദിനത്തിൽ ഹോളി സീ പ്രസിദ്ധീകരിച്ച സന്ദേശത്തിലൂടെയാണ് പരിശുദ്ധ പിതാവിന്റെ ആഹ്വാനം .
“ഞങ്ങളുടെ സഹോദരീ സഹോദരന്മാർക്കും ആരോഗ്യ, അജപാലന രംഗത്തെ തൊഴിലാളികൾക്കും,അവരെ പരിപാലിക്കുന്ന എല്ലാവർക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. രോഗികളെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മുപ്പത് വർഷങ്ങൾക്ക്മുമ്പ് സ്ഥാപിച്ച ഈ ദിനം ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനത്തിൽ ആണ് ആഘോഷിക്കുന്നത്. അതിനാൽ ഈ ദിനത്തിൽ പ്രത്യേകം പരിശുദ്ധ ലൂർദ് മാതാവിന്റെ മദ്ധ്യസ്ഥം തേടി നമുക്ക് പ്രാർത്ഥിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group