സന്തോഷമാണ് സുവിശേഷവത്കരണത്തിന്‍റെ അത്യന്താപേക്ഷിത ഘടകമെന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ.
സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന പൊതു കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇത് വ്യക്തമാക്കിയത്.
എപ്പോഴും നീരസവും പരാതികളും പറയുന്ന ക്രിസ്ത്യാനികള്‍ സുവിശേഷത്തിന്‍റെ വിശ്വസ്തസാക്ഷികളല്ലെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് മാര്‍പാപ്പ .എല്ലാകാലത്തെയും പോലെ ഇന്നത്തെ ആളുകള്‍ക്കും ക്രിസ്തുവിനെയും അവിടുത്തെ സവിശേഷത്തെയും ആവശ്യമുണ്ട്. സുവിശേഷം യഥാര്‍ത്ഥത്തില്‍ സന്തോഷത്തിന്‍റെ പ്രഖ്യാപനമാണ്. അത് ഒരു പുഞ്ചിരിയാണ്. അത് നമ്മളെ സന്തോഷിപ്പിക്കുകയും നമ്മുടെ ആത്മാവിനെ സ്പര്‍ശിക്കുകയും ചെയ്യുന്നുവെന്ന് മാര്‍പാപ്പ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group