ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ

ദാരിദ്ര്യം, യുദ്ധം, സ്വാതന്ത്ര്യമില്ലായ്മ, പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലം കഷ്ടപ്പെടുന്ന ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ. കഴിഞ്ഞദിവസം ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷമാണ് പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചത്.

സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പബാധിതർക്കു വേണ്ടിയും യുദ്ധത്താൽ കഷ്ടപ്പെടുന്ന ഉക്രേനിയൻ ജനതക്കു വേണ്ടിയും ശക്തമായ ചുഴലിക്കാറ്റിനാൽ ദുരിതമനുഭവിക്കുന്ന ന്യൂസിലൻഡിനായും പ്രത്യേകം പ്രാർത്ഥിക്കാൻ പാപ്പാ അഭ്യർത്ഥിച്ചു. “ദുരിതമനുഭവിക്കുന്നവരെ നാം മറക്കരുത്; ദാനധർമ്മത്തിൽ ശ്രദ്ധാലുക്കളാവുക – പാപ്പാ കൂട്ടിച്ചേർത്തു.കൂടാതെ പരിശുദ്ധ പിതാവ്, ഭൂകമ്പ ദുരിതബാധിതർക്ക് സാമ്പത്തിക സഹായവും അഭയാർത്ഥി ക്യാമ്പിനായി തെർമൽ ഷർട്ടുകളും അയച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group