വത്തിക്കാൻ സിറ്റി : ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പുരോഗതി എല്ലായ്പ്പോഴും മനുഷ്യന്റെ അന്തസ്സിന്റെയും സമഗ്രമായ മനുഷ്യ വികസനത്തിന്റെയും സേവനത്തിനു വേണ്ടിയായിരിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
വ്യക്തിയും വളർന്നു വരുന്ന സാങ്കേതിക വിദ്യകളും പൊതുനന്മയും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ജീവന് വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
“പൊതുനന്മയ്ക്കായി ഉയർന്നു വരുന്ന സാങ്കേതിക വിദ്യകൾ വ്യക്തിയെ അഭിമുഖീകരിക്കുന്നു” എന്ന തലക്കെട്ടിൽ ലോകമെമ്പാടുമുള്ള അക്കാദമിക് വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് അന്താരാഷ്ട്ര ശിൽപശാല ഫെബ്രുവരി 20-21 തീയതികളിൽ നടക്കുന്നത്.
സാങ്കേതിക വിദ്യയുടെ ലോകത്ത് മനുഷ്യജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ മൂന്ന് വെല്ലുവിളികൾ മനുഷ്യന്റെയും ബന്ധത്തിന്റെയും നിർവചനത്തിൽ പുതിയ സാങ്കേതിക വിദ്യകളുടെ സ്വാധീനം, അറിവും അതിന്റെ അനന്തരഫലങ്ങളും പാപ്പാ വിശദീകരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group