രാഷ്ട്രീയക്കാർക്കായി ആഗസ്റ്റ് മാസം പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

രാഷ്ട്രീയക്കാർക്കായി ആഗസ്റ്റ് മാസത്തിലെ പ്രാർഥനകൾ സമർപ്പിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പ.

ആഗസ്റ്റുമാസത്തെ പ്രാർഥനാ നിയോഗം വെളിപ്പെടുത്തികൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

ഇന്ന് രാഷ്ട്രീയത്തിന് നല്ല പേരില്ലെന്നും അത് അഴിമതി, തെറ്റായ മാതൃക എന്നിവയാൽ നിറഞ്ഞിരിക്കുന്നു എന്നും അതിനാൽ തന്നെ അവ ജനങ്ങളിൽ നിന്ന് ഏറെ അകന്നു നിൽക്കുന്നു എന്നും പാപ്പ ചൂണ്ടിക്കാട്ടി. നല്ലൊരു രാഷ്ട്രീയമില്ലാതെ നമുക്ക് സാർവ്വത്രിക സാഹോദര്യത്തിൽ മുന്നേറാൻ കഴിയില്ലെന്ന് പറഞ്ഞ പാപ്പ രാഷ്ട്രീയം, പൊതുനന്മ തേടുന്നതിനാൽ അത് ഉപവിയുടെ പരമോന്നത രൂപങ്ങളിൽ ഒന്നാണെന്ന പോൾ ആറാമൻ പാപ്പയുടെ വാക്കുകൾ ഉയർത്തിക്കാട്ടി.

താൻ സംസാരിക്കുന്നത് സത്താപരമായ രാഷ്ട്രീയത്തെക്കുറിച്ചാണെന്നും, രാഷ്ട്രീയക്കാരുടെ കാര്യമല്ലെന്നും യാഥാർത്ഥ്യത്തെ ശ്രവിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചാണ് താൻ പരാമർശിക്കുന്നതെന്നും, അത് ദരിദ്രരരെ സേവിക്കലാണെന്നും പാപ്പ സന്ദേശത്തിൽ വ്യക്തമാക്കി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group