പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ ലോകത്ത് സമാധാനപരവും മെച്ചപ്പെട്ടതുമായ നല്ല നാളെയുടെ നിർമ്മാതാക്കളാകാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ച് ഇറ്റലിയിലെ ‘സ്കൂൾ ഫോർ പീസിലെ 6,000 ത്തോളം വരുന്ന വിദ്യാർഥികളും യുവജനങ്ങളും അധ്യാപകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധക്കെടുതിയിൽ കഴിയുന്ന കുട്ടികളെക്കുറിച്ച് ചിന്തിക്കുക. എങ്ങനെ പുഞ്ചിരിക്കണമെന്ന് പോലും മറന്നുപോയ ഉക്രൈനിയൻ കുട്ടികളെക്കുറിച്ച് ചിന്തിക്കുക. അവർക്കായി പ്രാർത്ഥിക്കുക. ഇപ്പോഴും യുദ്ധം തുടരുന്ന നമ്മുടെ ലോകത്ത് ഭാവിയിലെ കാഴ്ചക്കാരാകാനല്ല സമാധാനത്തിൻ്റെ നായകന്മാരാകാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നു“ പാപ്പ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ഗാസയിൽ മെഷീൻ ഗണ്ണിനു കീഴിൽ ക്ലേശിക്കുന്ന സമപ്രായക്കാരെ ഓർക്കാനും അവർക്കായി ഒരു നിമിഷം നിശബ്ദമായി പ്രാർഥിക്കാനും മാർപാപ്പ യുവജനങ്ങളെ ക്ഷണിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group