റഷ്യൻ അക്രമം “നിന്ദ്യവും, അംഗീകരിക്കാനാവത്തതും”: ഫ്രാൻസിസ് മാർപാപ്പാ

ഉക്രൈനിലെ ജനങ്ങൾക്കും അടിസ്ഥാന സംവിധാനങ്ങൾക്കും നേരെയുള്ള റഷ്യൻ ആക്രമണത്തെ അപലപിച്ച് മാർപാപ്പാ.

ഗ്രീക്ക് കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനയച്ച കത്തിലാണ് ദുരിതമനുഭവിക്കുന്ന യുക്രെയ്നിനോടു ഐക്യദാർഢ്യം ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ചത്.

ഡിസംബർ 29ന് സാധാരണക്കാരായ പൊതു ജനങ്ങൾക്കും, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തെ ‘നിന്ദ്യവും’ ‘അംഗീകരിക്കാനാവാത്തതുമായ’ ആക്രമണങ്ങൾ എന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് പാപ്പാ തന്റെ വിയോജിപ്പ് രേഖപ്പെടുത്തി. ദുരിതമനുഭവിക്കുന്ന യുക്രെയ്നിനോടു ഐക്യദാർഢ്യം പ്രകടിപ്പിച്ച പാപ്പാ അപകടത്തിൽ മരിച്ചവരെ പ്രതി ദുഃഖിക്കുകയും പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അറിയിച്ചു.

വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കത്തിൽ പാപ്പാ യുക്രെയ്ൻ ഒരു ‘വിസ്മരിക്കപ്പെട്ട’ യുദ്ധമായി മാറുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഘർഷത്തെ നിശബ്ദത കൊണ്ട് മൂടുന്നത് തടയാനുള്ള കടമ പാപ്പാ എടുത്തു പറഞ്ഞു. സമാധാനപരമായ പരിഹാരങ്ങൾ തേടാൻ അന്താരാഷ്ട്ര സമൂഹത്തോട് മാർപാപ്പാ ആവശ്യപ്പെടുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group