ഡമാസ്കസിലെ രക്തസാക്ഷികൾ എന്നറിയപ്പെടുന്ന 11 അൽമായരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് അംഗീകാരം നൽകി ഫ്രാൻസിസ് പാപ്പ. വിശ്വാസത്തിനെതിരായ ആക്രമണത്തിന്റെ ഭാഗമായി സിറിയയിലെ ഡമാസ്കസിൽ വച്ച് 1860 ജൂലൈ 10-ന് കൊലചെയ്യപ്പെട്ട അൽമായരായ ഈ രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് പാപ്പ അംഗീകാരം നൽകിയ വിവരം ഏറെ സന്തോഷത്തോടെയാണ് സിറിയയിലെ വിശ്വാസികൾ സ്വീകരിച്ചത്.
മെയ് 23-ന് വത്തിക്കാൻ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് പുതിയതായി വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 1860 ജൂലൈ 9-10 രാത്രിയിൽ സിറിയയിലെ ഡമാസ്കസിൽ വിശ്വാസത്തോടുള്ള വിദ്വേഷത്താൽ “ഡമാസ്കസിലെ രക്തസാക്ഷികൾ“ കൊല്ലപ്പെട്ടു. ഷിയ ഡ്രൂസ് ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന സമയത്താണ് സംഭവം നടന്നത്.
ഡമാസ്കസിലെ പഴയ നഗരത്തിലെ ബാബ്-ടൗമയുടെ (സെന്റ് പോൾ) ക്രിസ്ത്യൻ ക്വാർട്ടേഴ്സിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ കോൺവെന്റ്റിൽ ഒരു ഡ്രൂസ് കമാൻഡോ പ്രവേശിച്ച് സന്യാസിമാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു.
സഹോദരങ്ങളായ ഫ്രാൻസിസ്, അബ്ദുൽ മൊഹ്‌തി, റാഫേൽ മസാബ്കി എന്നിവർക്കൊപ്പം മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ് എന്നിവരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഈ പതിനൊന്നു പേരും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരിൽ പലരെയും കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ട് ശിരഛേദം ചെയ്യുകയും മറ്റുചിലരെ കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയും ആയിരുന്നു.
1926-ൽ നടന്ന ആക്രമണത്തിന് ഇരകളായ 11 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട് ഏകദേശം 100 വർഷങ്ങൾക്ക് ശേഷമാണ് അവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് അംഗീകാരം ലഭിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m