അപൂർവ രോഗങ്ങൾ ബാധിച്ചവർക്കായി മാർപാപ്പ പ്രാർത്ഥനകൾ അർപ്പിച്ചു.

ലോക അപൂർവ രോഗദിനത്തിൽ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിച്ചുകൊണ്ട്‌ അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തി ഫ്രാൻസിസ് മാർപാപ്പ .ലോകം 16 മത് അപൂർവ്വരോഗം ആചരിച്ചപ്പോൾ അവർക്കുവേണ്ടി പ്രാർത്ഥനയുടെ ശബ്ദമായി മാർപാപ്പ. ഏയ്ഞ്ചലസ് പ്രാർത്ഥനയ്ക്കുശേഷം അപൂർവ്വരോഗങ്ങൾ അടിമപെട്ടവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥിക്കുന്നതായും അനുസ്മരിക്കുന്നതായും അറിയിച്ചു .രോഗബാധിതരെ ചികിത്സിക്കുന്ന മെഡിക്കൽ ഗവേഷകർക്കും രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടും ഐഖ്യദാർഡ്യം പ്രഖ്യാപിക്കുന്നതായും പ്രാർത്ഥനയിൽ അനുസ്മരിക്കുന്നതായും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. അസുഖമുള്ളവരോട് പ്രത്യേകിച്ച് കുട്ടികളോടും അവരുടെ കുടുംബങ്ങളോടും തന്റെ അടുപ്പം അദ്ദേഹം പ്രകടിപ്പിച്ചു. “അപൂർവ രോഗമുള്ള എല്ലാവർക്കുമായി നമുക്ക് പ്രാർത്ഥിക്കാം”.അദ്ദേഹം പറഞ്ഞു ലോകത്ത് 6000 ലധികം രോഗങ്ങളെ അപൂർവ രോഗങ്ങളായി കണക്കാക്കുന്നു, ഇതിൽ 72 % ശതമാനത്തോളം രോഗങ്ങൾ കുട്ടിക്കാലത്തുതന്നെ ആരംഭിക്കുന്നതാണെന്നും കർദിനാൾ പീറ്റർ
ടാർക്സൻ അഭിപ്രായപ്പെട്ടു. അതിനാൽ കുട്ടികൾ ഉൾപ്പെടെ രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന വരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സമൂഹം ഒറ്റകെട്ടായി ശ്രമിക്കണമെന്നും കർദിനാൾ ടാർക്സൺ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group