ആരോഗ്യപരിപാലനം മെച്ചപ്പെടുത്താനായി ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച കത്തോലിക്കാ സ്ഥാപനത്തിന്റെ ചുമതലക്കാരെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി ബിഷപ് നൂൺസിയോ ഗലന്തീനോയെയും ജെനറൽ സെക്രെട്ടറിയായി ഡോ. ഫാബിയോ ഗാസ്പെരീനിയുമാണ് തിരഞ്ഞെടുത്തത്. നിലവിൽ “പരിശുദ്ധ സിംഹാസനത്തിന്റെ പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായുള്ള സ്ഥാപനത്തിന്റെ” അദ്ധ്യക്ഷനും സെക്രെട്ടറിയുമാണ് ഇവർ. ഈ സ്ഥാപനത്തിന് കീഴിലാണ് ആരോഗ്യപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള സ്ഥാപനം പ്രവർത്തിക്കുന്നത്. പുതിയ സ്ഥാപനത്തിന്റെ ഉപദേശകരായി ഡോ. മരിയെല്ല എനോക്, പ്രൊ. സെർജിയോ അൽഫിയേരി, ഡോ. ക്യാര ജിബെർത്തോണി എന്നിവരെയും മേയറായി ഡോ. മാക്സിമിനോ കബായ്യേറോ ലേദോയെയും പാപ്പാ നിയമിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group