സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഓശാന ഞായറാഴ്ച വിശുദ്ധ കുർബാനയർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
ശ്വാസകോശ അണുബാധയെത്തുടർന്നുള്ള ആശുപത്രിവാസത്തിനു ശേഷം തിരിച്ചെത്തിയ മാർപാപ്പയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. ഒലിവ് ചില്ലകളും കൈയിലേന്തി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അണിനിരന്ന വൈദികരും സന്യാസികളും ഉൾപ്പെട്ട അറുപതിനായിരത്തോളം വിശ്വാസികളെയും മൊബീലിൽ യാത്ര ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണു മാർപാപ്പ ഇതിനു മുന്പ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയത്. ഇതിനുശേഷം അസുഖബാധിതനായി റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ പ്രവേശിപ്പിക്കപ്പെട്ടു. ശനിയാഴ്ചയാണ് ആശുപത്രിവിട്ടത്. വിശുദ്ധവാര തിരുക്കർമങ്ങൾക്കു ഫ്രാൻസിസ് മാർപാപ്പതന്നെ നേതൃത്വം വഹിക്കുമെന്നു വത്തിക്കാൻ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group