ദക്ഷിണ സുഡാന് വീണ്ടും സഹായഹസ്തവുമായി മാർപാപ്പാ..

വത്തിക്കാൻ സിറ്റി :വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ദക്ഷിണ സുഡാനിലെ ജനങ്ങൾക്ക് വീണ്ടും സഹായഹസ്തവുമായി ഫ്രാൻസിസ് മാർപാപ്പ.
കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിസ് പാപ്പ കൈമാറിയ 75,000 ഡോളറിന് പുറമേ, അമലോത്ഭവമാതാവിൻ്റെ തിരുന്നാൾ ദിനത്തിൽ, പരിശുദ്ധ പിതാവിന്റെ സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി വഴി 30,000 ഡോളർ കൂടിയാണ് നല്‍കിയിരിക്കുന്നത്. ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ക്രജേവ്സ്കി 30,000 ഡോളർ ആഫ്രിക്കൻ രാജ്യത്തെ ന്യൂൺഷ്യേച്ചറിലുള്ള മോൺ. ലോനട്ട് പോൾ സ്ട്രെജാക്ക് വഴി മാലക്കൽ രൂപതയിലെത്തിച്ചു. പ്ലാസ്റ്റിക് ഷീറ്റുകൾ, പുതപ്പുകൾ, പായകൾ, കർട്ടന്‍ മറ തുടങ്ങിയ അടിയന്തര അത്യാവശ്യ സാമഗ്രികളും എത്തിച്ചു നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group