കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ഗോമ നഗരത്തിലുള്ള മുഗുംഗ അഭയാർത്ഥി ക്യാമ്പിൽ പതിനാല് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ.
ഗോമ രൂപതാധ്യക്ഷൻ അഭിവന്ദ്യ വില്ലിൻഗുമ്പിക്കയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് കുടിയിറക്കപ്പെട്ടവരായ സാധുജനങ്ങൾക്കു നേരെയുണ്ടായ ഈ “ഭീരുത്വം നിറഞ്ഞ അക്രമണത്തിനെതിരെ“ പാപ്പ ശബ്ദമുയർത്തിയത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളിൻ ഒപ്പിട്ടയച്ച ഈ സന്ദേശത്തിൽ, പതിനാലിലധികം ആളുകളുടെ മരണത്തിന് കാരണമാകുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ദാരുണ സംഭവത്തിന്റെ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പ തന്റെ പ്രാർത്ഥനകൾ നേരുകയും ദുഃഖം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ മരണടഞ്ഞവർക്ക് പാപ്പ നിത്വാശ്വാസം നേർന്നു. സംഭവത്തിൽ ദുഃഖിക്കുന്ന ഏവർക്കും തന്റെ ആത്മീയ സാന്നിദ്ധ്യം ഉറപ്പുനൽകിയ പാപ്പ, ഏവരെയും കർത്താവിന് സമർപ്പിക്കുന്നുവെന്ന് എഴുതി. ഏവർക്കും ദൈവം ആശ്വാസം നൽകട്ടെയെന്നും പാപ്പ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group