വത്തിക്കാൻ സിറ്റി: കർദ്ദിനാൾ ഫ്രാൻസിസ്കോ ആൽവരെസ് മർത്തീനെസിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.
തൊളേദോ അതിരൂപതാധ്യക്ഷൻ ഫ്രാൻസിസ്കോ സേറോ ചാവെസിനയച്ച ടെലിഗ്രാം സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തുകയും, കർദ്ദിനാളിന്റെ വേർപാടിൽ വേദനിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും, അതിരൂപതയിലെ വിശ്വാസികൾക്കും തന്റെ അനുശോചനവും, പ്രാർത്ഥനയും അറിയിച്ചത്.
വർഷങ്ങളോളം വിശ്വസ്തതയോടെ, ദൈവസേവനത്തിനും സഭയ്ക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച് , ജീവിച്ച ഇടയനെ ഓർത്തുകൊണ്ട്, അദ്ദേഹത്തിന്റെ ആത്മാവിന് താൻ നിത്യശാന്തി നേരുന്നു എന്ന് എഴുതിയ പാപ്പാ, യേശു അദ്ദേഹത്തിന് മഹത്വത്തിന്റെ കിരീടം നൽകട്ടെയെന്നും ആശംസിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group