വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി പ.അമ്മയുടെ വിമല ഹൃദയത്തിലേക്ക് റഷ്യയെയും യുക്രെയ്‌നെയും മാർപാപ്പാ സമർപ്പിച്ചു

വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി പ.അമ്മയുടെ വിമല ഹൃദയത്തിലേക്ക്റഷ്യയെയും യുക്രെയ്‌നെയും ഫ്രാൻസിസ് മാർപാപ്പാ സമർപ്പിച്ചു.

യുദ്ധത്തിന്റെ ക്രൂരതയിൽ സമാധാനത്തിന്റെ അന്തരീക്ഷം സംജാതമാകുന്നതിനുവേണ്ടിയാണ് ലോകം മുഴുവനെയും പ്രത്യേകിച്ച്
റഷ്യയെയും യുക്രെയ്‌നെയും പ.മറിയത്തിന്റെ വിമല ഹൃദയത്തിന് പരിശുദ്ധ പിതാവ് പ്രതിഷ്ഠിച്ചത്.ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക്‌ ശേഷമാണ് പരിശുദ്ധ പിതാവ് മാനവരാശിയെയും, പ്രത്യേകിച്ച് റഷ്യ- യുക്രെയ്ൻ രാജ്യങ്ങളെയും പ.അമ്മയുടെ വിമല ഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷ നടത്തിയത്.

പോർച്ചുഗലിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിൽ കർദിനാൾ മാർ കോൺറാഡ് ക്രാജെവ്‌സ്‌കിയും, ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ ബിഷപ്പുമാരും പരിശുദ്ധ പിതാവിന്റെ ആഹ്വാനമനുസരിച്ച് ഈ ശുശ്രൂഷയിൽ പങ്കുകാരായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group