വേദനകളുടെ നടുവിലും ഇടയദൗത്യം തുടർന്ന് ഫ്രാൻസിസ് മാർപാപ്പാ.
പുതുതായി മാർപാപ്പാ നടത്തുവാൻ പോകുന്ന അപ്പസ്തോലിക രാജ്യാന്തര യാത്രകളുടെ വിവരങ്ങൾ പുറത്ത് വിട്ട് വത്തിക്കാൻ.ജൂൺ മൂന്നിന് ഹോളി സീ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2022 ജൂലൈയിലാണ് പാപ്പാ ആഫ്രിക്കയിലേക്കും നോർത്ത് അമേരിക്കയിലേക്കും അപ്പസ്തോലിക യാത്രകൾ നടത്തുന്നത്. ജൂലൈ രണ്ടു മുതൽ ഏഴു വരെയുള്ള തീയതികളിലാണ് ഫ്രാൻസിസ് മാർപാപ്പാ ആഫ്രിക്ക സന്ദർശിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിന് പരിശുദ്ധ പിതാവ് ജൂലൈ 24 മുതൽ 30 വരെ വടക്കേ അമേരിക്കയിലേക്കും യാത്ര ചെയ്യും.ജൂൺ മാസത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പാ മൂന്ന് പരിശുദ്ധ കുർബാനകൾ അർപ്പിക്കുമെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. പന്തക്കുസ്താ തിരുനാളായ ജൂൺ അഞ്ച്, ലോക കുടുംബ സമ്മേളനം നടക്കുന്ന ജൂൺ 25, അതുപോലെ വി. പത്രോസ്, വി. പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29 എന്നീ ദിവസങ്ങളിലാണ് പാപ്പാ ബലിയർപ്പിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group