ഫ്രാൻസിസ് പാപ്പായ്ക്ക് കൊറോണ ബാധിച്ചു എന്ന വാർത്ത ശരിയല്ല…

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ഫ്രാൻസിസ് കുർബാന മദ്ധ്യേ തളർന്ന് വീണെന്നും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു എന്നുമൊക്കെയുള്ള വാർത്തകൾ ചത്രങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത സത്യം അല്ല. ഈ വാർത്തയോടെപ്പം പ്രചരിക്കുന്ന  ഫോട്ടോ 2016 – ൽ ജൂലൈ 28 – ന് ഫ്രാൻസിസ് പാപ്പ പോളണ്ട് സന്ദർശിച്ചപ്പോൾ വിശുദ്ധ കുർബാനയ്ക്കിടെ ധൂപാർച്ചന നടത്തുന്നതിനിടയിൽ മുന്നിൽ ഉണ്ടായിരുന്ന സ്റ്റെപ്പ് ശ്രദ്ധയിൽ പെടാതെ കാല് ഇടറി വീണതാണ്. ഫ്രാൻസിസ് പാപ്പായുടെ മാസ്റ്റർ ഓഫ് സെറുമണി മോൺ. ഗുയിദോ മരീനിയും ദിവ്യബലിയിൽ സഹായിച്ചിരുന്ന ഡീക്കനും കൂടി പാപ്പാ വീഴുന്നത് തടയാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ഇത്തരം അസത്യപ്രചാരണങ്ങൾ ആരും ഷെയർ ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു…
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ്