ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ആചരിക്കുവാന്‍ ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ച വേളയില്‍ നല്‍കിയ സന്ദേശത്തിലാണ് ഇസ്രായേൽ-പാലസ്തീന്‍ യുദ്ധ പശ്ചാത്തലത്തിൽ മാർപാപ്പാ വീണ്ടും പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയത്.
അന്നേ ദിവസം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാൻ സമാധാനം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും മറ്റു മതസ്ഥരെയും പാപ്പ ക്ഷണിച്ചു. അന്ന് വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ചത്വരത്ത് സമാധാനത്തിനായി അപേക്ഷിച്ചു കൊണ്ട് പ്രായശ്ചിത്തത്തിന്റെ അരൂപിയിൽ ഒരുമണിക്കൂർ പ്രാർത്ഥന നടത്തുമെന്നും പാപ്പ വ്യക്തമാക്കി. എല്ലാ സഭകളോടും ദൈവജനത്തെ ഉൾപ്പെടുത്തി സമാനമായ പ്രവർത്തനങ്ങൾ ക്രമീകരിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു.
യുദ്ധം പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാക്കില്ല. അത് മരണവും നാശവുമാണ് വിതയ്ക്കുക. അത് വിദ്വേഷവും പ്രതികാരചിന്തയും വർദ്ധിപ്പിക്കും. യുദ്ധം ഭാവിയെ ഇല്ലായ്മ ചെയ്യും. വിശ്വാസികളായ ഏവരും, വാക്കുകൾ കൊണ്ടല്ല, പ്രാർത്ഥനയും പരിപൂർണ്ണ സമർപ്പണത്തിലൂടെയും സമാധാനത്തിന്റെ പക്ഷം ചേരണമെന്നും പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group