ദയാവധത്തിനും ഭ്രൂണഹത്യക്കും എതിരെ വീണ്ടും വിമർശനവുമായി മാർപാപ്പ..

വത്തിക്കാൻ സിറ്റി: ദയാവധത്തിനും ഭ്രൂണഹത്യക്കുമെതിരെ നിശിത വിമർശനവുമായി വീണ്ടും ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ നടന്ന പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിലെ അംഗങ്ങളോട് സന്ദേശം നൽകി സംസാരിക്കുവെയാണ് ദയാവധത്തിനും ഭ്രൂണഹത്യക്കും എതിരെ മാർപാപ്പയുടെ പരാമർശം.മനുഷ്യജീവൻ ഇല്ലാതാക്കുന്നതും, കൊലയാളിയെ നിയോഗിക്കുന്നത് ശരിയാണോ എന്ന് ചോദിച്ച മാർപാപ്പ കത്തോലിക്ക ആശുപത്രികളും, സർവകലാശാലകളും ഇതിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു.കുഞ്ഞുങ്ങളെയും, പ്രായമായവരെയും ഇല്ലാതാക്കുന്നതിലൂടെ അവർ നൽകുന്ന പ്രത്യാശയാണ് നിഷേധിക്കപ്പെടുന്നതെന്നും മാർപാപ്പ പറഞ്ഞു.ഈ മാസം ഇതു രണ്ടാംതവണയാണ് മാർപാപ്പ ഭ്രൂണഹത്യയ്ക്കെതിരെ സംസാരിക്കുന്നത്. സെപ്റ്റംബർ പതിനഞ്ചാം തീയതി സ്ലോവാക്യയിൽ നിന്നും പേപ്പൽ പര്യടനം കഴിഞ്ഞു തിരികെ റോമിലേയ്ക്ക് യാത്ര ചെയ്യവേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരുമായി സംസാരിച്ചപ്പോൾ ഭ്രൂണഹത്യയെ കൊലപാതകം എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group