അഭ്യൂഹങ്ങൾക്ക് വിരാമം രാജിവെക്കുമെന്ന വാർത്ത നിഷേധിച്ച് ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പ രാജിവെക്കാൻ ആലോചിക്കുന്നുവെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് രാജിവെക്കുന്ന കാര്യം താൻ ചിന്തിച്ചിട്ടില്ലന്നും ശസ്ത്രക്രിയയ്ക്കുശേഷം താൻ ഇപ്പോൾ സാധാരണ ജീവിതാവസ്ഥയിലാണെന്നും വ്യക്തമാക്കി മാർപാപ്പ .സ്പാനിഷ് സഭയുടെ മേൽനോട്ടത്തിലുള്ള ‘കോപ്’ റേഡിയോയ്ക്കുവേണ്ടി പ്രമുഖ മാധ്യമ പ്രവർത്തകൻ കാർലോ ഹെറേറ നടത്തിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.മാർപാപ്പ രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ ഇറ്റാലിയൻ മാധ്യമത്തിൽ വന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഊഹാപോഹങ്ങൾ സൃഷ്ടിച്ചിരുന്നു. ജൂലൈ നാലിന് ശസ്ത്രക്രിയയ്ക്കു വിധേയനായ പാപ്പ, ഡിസംബറിൽ 85-ാം ജന്മദിനത്തിൽ രാജിവച്ചേക്കുമെന്നായിരുന്നു വാർത്ത. ഇതുസംബന്ധിച്ച് കാർലോ ഹെറേറ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.തുടർന്ന് ശസ്ത്രക്രിയാനന്തരമുള്ള ആരോഗ്യാവസ്ഥയെ കുറിച്ചും മാർപാപ്പ പങ്കുവെച്ചു: ‘വൻകുടലിനെ ബാധിക്കുന്ന ‘ഡിവെർട്ടിക്കുല’ എന്ന അസുഖത്തെ തുടർന്നായിരുന്നു ശസ്ത്രക്രിയ. കുടലിൽനിന്ന് 33 സെന്റിമീറ്റർ മുറിച്ചുമാറ്റി. ഇപ്പോൾ എന്തും ഭക്ഷിക്കാനാകും. മുമ്പ് അതു സാധ്യമല്ലായിരുന്നു. ആന്റിബയോട്ടിക്കും മറ്റും കഴിച്ചുപോന്നിരുന്ന എന്നോട് ശസ്ത്രക്രിയ നടത്താൻ ഉപദേശിച്ചത് വത്തിക്കാനിലുള്ള ഒരു നഴ്‌സായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group