സൈപ്രസ് ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം മാർപാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി..

വത്തിക്കാൻ സിറ്റി: സൈപ്രസ് ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം ഫ്രാൻസിസ് മാർപാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി.ഡിസംബർ രണ്ടിന് ആരംഭിച്ച യാത്രയുടെ ആദ്യരണ്ടു ദിനങ്ങളിൽ പാപ്പാ സൈപ്രസിലാണ് ചെലവഴിച്ചത്. തുടർന്ന്നാലാം തീയതി സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഗ്രീസ് സന്ദര്‍ശനം ആരംഭിക്കുകയായിരിന്നു.അപ്പസ്തോലികയാത്രയുടെ അവസാനദിനമായിരുന്ന ഇന്നലെ രാവിലെ ഏഴുമണിക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കാര്യാലയത്തില്‍ വിശുദ്ധ ബലിയർപ്പിച്ചു. തുടർന്ന് ന്യൂണ്‍ഷേച്ചറില്‍ ഫ്രാൻസിസ് പാപ്പയുമായി ഗ്രീക്ക് പാർലമെന്റിന്റെ അധ്യക്ഷൻ, കോൺസ്റ്റാന്റീനോസ് തസൂലാസ്, കൂടിക്കാഴ്ച നടത്തി.

തുടര്‍ന്നു നൂൺഷ്യേച്ചറിലെ അധികാരികളോടും ജീവനക്കാരോടും യാത്രപറഞ്ഞ ഫ്രാൻസിസ് പാപ്പ ഏഥൻസ് നഗരത്തിലെ മാറോസ്സി എന്ന സ്ഥലത്ത് ഊർസുലൈൻ സന്ന്യാസിനിമാർ നടത്തുന്ന വിശുദ്ധ ഡയോനീഷ്യസിന്റെ നാമധേയത്തിലുള്ള സ്കൂളില്‍ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രാദേശികസമയം ഏതാണ്ട് പതിനൊന്നു മണിയോടെ ഫ്രാൻസിസ് പാപ്പാ ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി. വിമാനത്താവളത്തിലെത്തിയ പാപ്പായെ ഗ്രീസിന്റെ വിദേശകാര്യമന്ത്രി സ്വീകരണ മുറിയില്‍ സ്വീകരിച്ചു. ഇരുവരുമായുള്ള സ്വകാര്യസംഭാഷണത്തിന് ശേഷം പുറത്തിറങ്ങിയ പാപ്പായ്ക്ക് സൈനികോപചാരം നൽകി. അവിടെയുണ്ടായിരുന്ന വിവിധ പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾ സ്വീകരിച്ച പാപ്പാ പ്രാദേശികസമയം 12 മണിയോടെ റോമിലെ വിമാനത്താവളത്തിലേക്ക് യാത്രയായി. റോമിലെ വിമാനത്താവളത്തില്‍ എത്തിയ ഉടനെ പതിവുപോലെ തന്നെ മരിയ മേജ്ജോറെ ബസലിക്കയിലെത്തി പരിശുദ്ധ അമ്മയ്ക്ക് കൃതജ്ഞതയർപ്പിച്ചു പ്രാര്‍ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group