ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം അന്തിമമാണ്: സീറോ മലബാർ സഭ അൽമായ ഫോറം

ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക്‌ നൽകിയിരിക്കുന്ന നിർദേശം അന്തിമമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം

എറണാകുളം, അങ്കമാലി അതിരൂപതയിൽ സംഘർഷം അവസാനിപ്പിക്കണമെന്നും ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്നും മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നു. വത്തിക്കാനും മാർപാപ്പയും എന്തു ചിന്തിക്കുന്നു എന്ന സംശയത്തിന് ഇടവരാതിരിക്കാനാണു വീഡിയോ സന്ദേശം നൽകിയത്.
സിനനഡ് കുർബാനയ്‌ക്കു വേണ്ടിയുള്ള പാപ്പായുടെ ആഹ്വാനം കത്തോലിക്കരായി സഭയിൽ തുടരണമെങ്കിൽ അനുസരിച്ചേ മതിയാകൂ. ഇത് വൈദികരും മെത്രാന്മാരും വിശ്വാസികളും ഉൾപ്പെടെയുള്ള എല്ലാ എറണാകുളം വിശ്വാസികളെയും സംബന്ധിച്ചിടത്തോളം അന്തിമമാണ്.-അൽമായ ഫോറം വിലയിരുത്തി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group