കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആവശ്യമുള്ള ആശുപത്രികളിലേക്ക് 30 വെന്റിലേറ്ററുകൾ വിതരണം ചെയ്യാൻ വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ പാപ്പൽ ചാരിറ്റി ഓഫീസിന് ചുമതലപ്പെടുത്തി. കൊറോണ വൈറസ് ഒരു ശ്വാസകോശസംബന്ധമായ രോഗമായതിനാൽ വെന്റിലേറ്റർ, ഇറ്റലിയിലെ ആശുപത്രികളുടെയടക്കം അത്യാവശ്യ സാമഗ്രികളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഏതൊക്കെ ആശുപത്രികൾക്കാണ് വെന്റിലേറ്റർ വിതരണം ചെയ്യേണ്ടത് എന്നതിൽ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. കൊറോണ വൈറസ് ബാധ മൂലം ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ രാജ്യങ്ങളിലൊന്നായ ഇറ്റലിയിലെ മരണസംഖ്യ 8000 കവിഞ്ഞു. കൂടാതെ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം 600 നും 700 നും മുകളിലാണ്. ജനസംഖ്യയിൽ വയോധികരുടെ എണ്ണം കൂടിയ രാജ്യത്തിന്റെ വടക്കൻ പ്രദേശമായ ലൊമ്പാർഡിയിലാണ് മഹാമാരി ഏറ്റവും കൂടുതൽ ദുരിതം വിതച്ചിരിക്കുന്നത്. വിശുദ്ധ കുർബാനയിൽ പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന ഇറ്റലിയിൽ പേപ്പൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. വെന്റിലേറ്ററുകളോടൊപ്പം കർദിനാൾ കോൺറാടോ ക്രാജ്യുസ്കിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഭവനരഹിതർക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തുപോരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group