കോവിഡ് പ്രതിസന്ധിയിൽ ബാഗ്ദാദിന് ഫ്രാൻസിസ് മാർപാപ്പായുടെ സഹായഹസ്തം…

കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച ബാഗ്ദാദിന് ഫ്രാൻസിസ് മാർപാപ്പായുടെ സഹായഹസ്തം.

ചികിത്സാ ആവശ്യങ്ങൾക്കുവേണ്ടി ഓക്സിജൻ ഉത്‌പാദിപ്പിക്കുന്ന ഉപകരണങ്ങൾ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളാണ് സെന്റ് റാഫേൽ ആശുപത്രിക്ക് മാർപാപ്പാ സംഭാവന ചെയ്തത്.കഴിഞ്ഞദിവസം നടന്ന ആശീർവാദ ചടങ്ങുകളോടെ, ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.

ആശുപത്രി മേധാവി സിസ്റ്റർ മരിയാൻ പിയേർ പരിശുദ്ധപിതാവിന്റെ ഈ വലിയ ദാനത്തിന് നന്ദി പറഞ്ഞു. ഫ്രാൻസിസ് പാപ്പാ ഇറാക്ക് സന്ദർശിച്ച അവസരത്തിൽ, സെന്റ് റാഫേൽ ആശുപത്രിയിൽ എത്തിയതും, അവിടുത്തെ രോഗികളും ജീവനക്കാരുമുൾപ്പെടെ എല്ലാവരും പിതാവിനൊപ്പം പ്രാർത്ഥിച്ചതും സിസ്റ്റർ അനുസ്മരിച്ചു.

ഈ ഉപകരണം ഇപ്പോൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, റാഫേൽ ആശുപത്രിയുടെ ആവശ്യങ്ങൾക്കായി ഓക്സിജൻ ഉദ്‌പാദിപ്പിക്കുന്നുണ്ടെന്നും ആശുപത്രി ഡയറക്ടർ ഗാലെബ് മൻസൂർ സാവയും, അനലിറ്റിക്കൽ ലബോറട്ടറി വിഭാഗം മേധാവി ഡോ. അംജദ് ഖചീഖ് മജീദും പറഞ്ഞു . ഇവിടെ ലഭ്യമാക്കുന്ന ഓക്സിജൻ മറ്റ് നഗരങ്ങളിലെചില ആശുപത്രികൾ ഉൾപ്പെടെ ചില സർക്കാർ ആശുപത്രികൾക്ക് വരെ നൽകാൻ സാധിക്കുന്നുണ്ടെന്ന് അവർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group