ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു

യേശുവിന്റെ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ച് ഉദ്ബോദിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. “ദിലേക്‌സിത് നോസ്” എന്ന പേരിൽ ചാക്രികലേഖനം പ്രസിദ്ധീകരിച്ചു.

അവനാണ് നമ്മെ സ്നേഹിച്ചതെന്നും, കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും, തന്റെ സൗഹൃദം നൽകാനായി കാത്തിരിക്കുന്നുവെന്നും മാർപാപ്പാ പറഞ്ഞു.

ദൈവവുമായി വ്യക്തിബന്ധമില്ലാത്ത മതാത്മകതയുടെ ചിന്തകൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തിലും സ്നേഹത്തിലും വളരാനും, വിശ്വാസത്തിന്റെ ആർദ്രതയും, ശുശ്രൂഷയുടെ ആനന്ദവും, മിഷനറി തീക്ഷ്‌ണതയും തിരിച്ചറിയാനും പാപ്പാ തന്റെ നാലാമത്തെ ചാക്രികലേഖനത്തിലൂടെ ക്ഷണിക്കുന്നു. അവന്റെ തിരുഹൃദയത്തിൽ നമുക്ക് സുവിശേഷം മുഴുവനും കണ്ടെത്താനാകുമെന്നും, നാം ആരാണെന്നും, സ്നേഹിക്കേണ്ടതെങ്ങനെയെന്നും തിരിച്ചറിയാൻ സാധിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group