പങ്ക് വെയ്ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ

പങ്കുവയ്ക്കുക നീതിയുടെ അനിവാര്യതയാണെന്നും ഭക്ഷണം പാഴാക്കുന്നത് പാവപ്പെട്ടവരോടു ചെയ്യുന്ന ദ്രോഹമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഭക്ഷണം പാഴാക്കിക്കളയുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ അവബോധം ജനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ മേധാവി കു ദോംഗ്യൂ-ന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഭക്ഷണം വലിച്ചെറിയുന്നത് ദരിദ്രരോടുള്ള നിന്ദനമാണെന്ന ബോധ്യം നമ്മിൽ ശക്തിപ്പെടണം. ആവശ്യത്തിലിരിക്കുന്നവരോടുള്ള നീതിബോധമാണ് ഓരോരുത്തരെയും മനോഭാവത്തിലും പെരുമാറ്റത്തിലും സുവ്യക്തമായ മാറ്റത്തിലേക്ക് പ്രചോദിപ്പിക്കേണ്ടതെന്നും പാപ്പ കൂട്ടിച്ചേർത്തു. ഭക്ഷണത്തിന്റെ മൂല്യത്തെ വികലമാക്കുകയും അതിനെ ഒരു വിനിമയ ചരക്കായി ചുരുക്കുകയും ചെയ്യുന്ന ആധിപത്യ സംസ്കാരത്തെ പാപ്പ തന്റെ സന്ദേശത്തിൽ അപലപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group