സ്ലോവാക്യ:കുരിശിന്റെ മഹത്വീകരണത്തിരുനാളിൽ സ്ലൊവാകിയയിലെ പ്രെസോവിൽ കുരിശിനെയും കുരിശിന്റെ മഹത്തരമായ സാക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ച് ഫ്രാൻസിസ് മാർപാപ്പ.കാണുന്നു – സാക്ഷ്യപ്പെടുത്തുന്നു എന്ന രണ്ടു പദങ്ങളിലൂടെയാണ് ഫ്രാൻസിസ് പാപ്പാ കുരിശിന്റെ രഹസ്യങ്ങളുടെ ആഴം വിശദീകരിച്ചത്.”കാഴ്ചകൾക്ക് തമ്മിൽ വ്യത്യാസമുണ്ട്. രണ്ടു കുറ്റവാളികൾക്ക് നടുവിൽ നല്ലവനും നിഷ്കളങ്കനുമായ യേശു ക്രൂരമായ മരണശിക്ഷയേറ്റു വാങ്ങുന്നു, നിരവധി അനീതികളിൽ ചരിത്രത്തെ മാറ്റാത്ത നിരവധി രക്തരൂക്ഷിതമായ ത്യാഗങ്ങൾ ഏറ്റെടുക്കുന്നു. നന്മയെ മാറ്റിനിർത്തുകയും ദുഷ്ടർ വിജയിക്കുകയും അഭിവൃദ്ധിപ്രാപിക്കുകയും ചെയ്യുന്നു എന്നത് നമ്മുടെ ലോകത്തിലെ സംഭവങ്ങളുടെ ഗതി മാറുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് മാർപാപ്പാ ചൂണ്ടിക്കാണിച്ചു. ലോകത്തിന്റെ കണ്ണിൽ കുരിശ് തോൽവിയുടെ അടയാളമാണ്. ആദ്യത്തെ ഉപരിപ്ലവമായ നോട്ടത്തിൽ നിന്ന് മുന്നോട്ടു പോകാൻ കഴിയാതെ ദൈവം നമ്മുടെ ലോകത്തിലെ എല്ലാ തിന്മകളും തന്റെ മേൽ ഏറ്റെടുത്ത് നമ്മെ രക്ഷിക്കുകയായിരുന്നു എന്ന കുരിശിന്റെ സന്ദേശം പിടികിട്ടാത്ത അപകടം നമുക്കും വരാം. വാക്കുകളിലല്ലാതെ ദുർബലനും ക്രൂശിതനുമായ ഒരു ദൈവത്തെ അംഗീകരിക്കാൻ നാം പരാജയപ്പെട്ട് ശക്തനും വിജയിയുമായ ഒരു ദൈവത്തെ സ്വപ്നം കാണാൻ ഇഷ്ടപ്പെടാം. ഇത് ഒരു വലിയ പ്രലോഭനമാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. പലപ്പോഴും വിജയവും മഹത്വവും സ്വാധീനവുമുള്ള ഒരു ക്രൈസ്തവത്വം നാം ആഗ്രഹിക്കുന്നു. എങ്കിലും കുരിശില്ലാത്ത ക്രിസ്തുമതം ലൗകീകവും വന്ധ്യവുമാണ് എന്നും മാർപാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group